തൊടുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമൻസ് കോഡിനേഷൻ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ വനിതാ പ്രതിഷേധറാലിയും സമാപനയോഗവും ഇന്ന് തൊടുപുഴയിൽ നടക്കും. മങ്ങാട്ടു കവലയിൽ നിന്നും 10:30ന് ആരംഭിക്കുന്ന റാലി തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ:ജെസി ആന്റണി ഫ്ളാഗ് ഓഫ് ചെയ്യും. റാലിക്ക് ശേഷം വിമൻസ് കോഡിനേഷൻ കമ്മറ്റി ചെയർമാൻ ജുബൈരിയ ഷുക്കൂറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിഷേധയോഗം എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് അഡ്വ: സി കെ വിദ്യാസാഗർ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കൾ സംസാരിക്കുന്ന യോഗത്തിൽ വിമൻസ് കോഡിനേഷൻ കമ്മറ്റി ജന: കൺവീനർ ഡോ: നസിയ ഹസ്സൻ സ്വാഗതവും വി. പി .സർജ നന്ദിയും പറയും