തൊടുപുഴ നഗരസഭ ലൈഫ്/പി.എം.എ.വൈ ഭവനപദ്ധതിയിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് രാവിലെ 10ന് നഗരസഭ ടൗൺഹാളിൽ .പി.ജെ.ജോസഫ്എം. എൽ. എ യുടെ അദ്ധ്യക്ഷതയിð ചേരുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. ഭവനനിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിന് കുടുംബസംഗമത്തോടൊപ്പം ഇരുപതോളം സർക്കാർ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കി അദാലത്തുകൾ സംഘടിപ്പിക്കുന്നതാണ്.
തൊടപുഴ നഗരസഭയിൽ 600 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിച്ചു.. ഓരോ ഭവന നിർമ്മാണത്തിനും ലഭ്യമാക്കിയ നാലേകാൽ ലക്ഷം രൂപയിൽ ഒന്നരലക്ഷം ലക്ഷം രൂപ കേന്ദ്ര വിഹിതവും അര ലക്ഷം രൂപ സംസ്ഥാന വിഹിതവും 2 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ വിഹിതവും കാൽ ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ളതുമാണ്. 155 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെമുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ .ജെസ്സി ആന്റണി അറിയിച്ചു.