തൊടുപുഴ: ജയ്‌റാണി ഇഎംഎച്ച്എസ്എസ് സ്‌കൂൾ വാർഷികം 11ന് വൈകുന്നേരം 5.30ന് നടക്കും. ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് മുഖ്യാതിഥിയായിരിക്കും. എസ്എബിഎസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മോനിക്ക പൈമ്പിള്ളി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പ്രൊഫ.. ജെസി ആന്റണി സമ്മാനവിതരണം നടത്തും. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ഗ്രേയ്സ് കൊച്ചുപാലിയത്തിൽ ഫോട്ടോ അനാച്ഛാദനം നടത്തും. ടൗൺ പള്ളി വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട് പ്രസംഗിക്കും. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആനീസ് വെച്ചൂർ, പിടിഎ പ്രസിഡന്റ് ജോസ് തോമസ്, എംപിടിഎ പ്രസിഡന്റ് നിഷ സോമൻ, സ്റ്റാഫ് സെക്രട്ടറി ജീതു ജോസ്, ഹെഡ് ഗേൾ ഹന്ന ബാബു എന്നിവർ നേതൃത്വം നൽകും.

മൂലമറ്റം: എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിലെ കിന്റർ ഗാർട്ടൻ വാർഷികവും ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും വെള്ളിയാഴ്ച്ച നടക്കും. രാവിലെ 10ന് കിന്റർ ഗാർട്ടൻ വാർഷികത്തിൽ മൂലമറ്റം സെന്റ് ജോർജ് പള്ളി അസി. വികാരി ഫാ. ജോസഫ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികൾ. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. മെർലിൻ അരീപ്പറമ്പിൽ അധ്യക്ഷത വഹിക്കും. മൂലമറ്റം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോർജ് മണ്ഡപത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് അഡ്വ. ജോണി അലക്സ് പ്രസംഗിക്കും. സ്റ്റാഫ് പ്രതിനിധി ടി.വി. ജോർജ് സ്വാഗതവും സ്‌കൂൾ ചെയർപേഴ്സൺ ഡാനിഷ് റോയി നന്ദിയും പറയും. പ്രിൻസിപ്പൽ സിസ്റ്റർ ഡെയ്സിചൊവ്വേലിക്കുടി റിപ്പോർട്ട് അവതരിപ്പിക്കും.