കോലാനി: കൃഷ്ണനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.സി. ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ആർ. അജി ഉദ്ഘാടനം ചെയ്തു. ആർ. സാംബൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ബ്യൂഗിളിൽ എ ഗ്രേഡ് നേടിയ ഗായത്രി ഹരികുമാറിനെ യോഗം അനുമോദിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങൾക്കും തുണിസഞ്ചി നൽകുന്ന പദ്ധതി ആർ. അജി നിർവഹിച്ചു. എൻ. കെ. സുരേഷ്‌കുമാർ പ്രസംഗിച്ചു. കെ.എസ്. ശശിധരൻ സ്വാഗതവും രാജ്കുമാർ നന്ദിയും പറഞ്ഞു.