നെടിയശാല: മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ ഇന്ന് രാത്രി ആരാധന നടത്തും. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, വിശുദ്ധ കുർബാന, വചനപ്രഘോഷണം ഫാ. അരുൺ വലിയതാഴത്ത്. ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് ജപമാല പ്രദക്ഷിണത്തോടെ പത്തിന് തിരുകർമ്മങ്ങൾ അവസാനിക്കും. രാത്രി ആരാധനയ്ക്ക് ശേഷം പാറക്കടവ്, വഴിത്തല ഭാഗങ്ങളിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോർജ് ചേറ്റൂർ, അസി വികാരി ഫാ. മാത്യു പുത്തൻകുളം എന്നിവർ അറിയിച്ചു.