തൊടുപുഴ: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. പ്രസ്‌ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ മാദ്ധ്യമപ്രവർത്തകരും വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുത്തു. തുടർന്ന് ചേർന്ന യോഗത്തിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, വൈസ് പ്രസിഡന്റുമാരായ എം. ബിലീന, ജെയ്‌സ് വാട്ടപ്പിള്ളിൽ, ട്രഷറർ സി. സമീർ, നിർവാഹക സമിതിയംഗം അഖിൽ സഹായി, മുൻ പ്രസിഡന്റ് അഷറഫ് വട്ടപ്പാറ എന്നിവർ പ്രസംഗിച്ചു.