തൊട്ടുപുഴ: രാഷ്ട്രീയ പ്രേരിതമായി ഒരു വിഭാഗം നടത്തിയ പണിമുടക്ക് പരാജയമെന്ന് എൻജിഒ സംഘ്. ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു. പ്രളയത്തിൽ നിന്ന് കരകയറാത്ത കേരളത്തിൽ പണിമുടക്കിൽ പങ്കെടുത്തവർ ഈ ദിവസത്തെ ശമ്പളം ബഹിഷ്‌കരിക്കണം. ഒരു വിഭാഗം തൊഴിലാളികളെയും, വ്യാപാരികളെയും പണി മുടക്കിലേക്ക് തള്ളിവിട്ടിട്ട് ജോലിക്കെത്താത്ത സർക്കാർ ജീവനക്കാർ പണിമുടക്ക് ദിവസത്തെ ശമ്പളം വാങ്ങുന്നത് വഞ്ചനാപരമാണെന്ന് എൻജിഒ സംഘ് കുറ്റപ്പെടുത്തി.