sword
തെക്കുംഭാഗത്ത് കനാലിൽ നിന്ന് കണ്ടെടുത്ത മാരകായുധം

തൊടുപുഴ: എം.വി.ഐ.പി കനാൽ വൃത്തിയാക്കുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാരകായുധങ്ങൾ കണ്ടെത്തി. ചൊവ്വാഴ്ച തെക്കുംഭാഗം അക്വഡേറ്റിന് സമീപത്ത് നിന്നാണ് സ്ത്രീ തൊഴിലുറപ്പു തൊഴിലാളികൾക്ക് കനാലിൽ നിന്ന് വാളിനോട് സാമ്യമുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ഒരു മീറ്ററോളം നീളം വരുന്ന പിടിയോടു കൂടിയ രണ്ട് ആയുധങ്ങളാണ് കാടിനുള്ളിൽ കുടുങ്ങി കിടന്ന നിലയിൽ ലഭിച്ചത്. തുരുമ്പു പിടിച്ച നിലയിലായതിനാൽ ഇവർ ആയുധങ്ങൾ കരയ്ക്കു കയറ്റി വച്ചു. പിന്നീട് ഇന്നലെ വിവരം ഇടവെട്ടി പഞ്ചായത്തംഗം ടി.എം. മുജീബിനെ അറിയിച്ചു. അദ്ദേഹം ആയുധങ്ങൾ കണ്ടെത്തിയ കാര്യം പൊലീസിനെയും അറിയിച്ചു. സ്‌പെഷൽ ബ്രാഞ്ച് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എല്ലാ വർഷവും കനാൽ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കാറുള്ളതാണ്. ആയുധങ്ങൾ ഏറെ പഴക്കം ചെന്നവയാണെന്ന് പൊലീസ് പറഞ്ഞു.