അരിക്കുഴ: പ്രാദേശിക കലാകാരന്മാർക്കും എഴുത്തുകാർക്കും പ്രോത്സാഹനം നൽകാനായി അരിക്കുഴ ഉദയ വൈ എം എ ലൈബ്രറിയിൽ രൂപീകരിച്ച കലാ സംസ്‌കാരിക വേദിയുടെ ഉദ്ഘാടനം ഞായറാഴ്ച്ച നടക്കും. വൈകന്നേരം 3.30 ന് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം സി ദീലിപ് കുമാർ ഉദ്ഘാടനം നിർവഹിക്കും. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജേക്കബ് ജോൺ, അരിക്കുഴ ജെ.സി.ഐ പസിഡന്റ് ബാബു പള്ളിപ്പാട്ട് എന്നിവർ പ്രസംഗിക്കും. സി.ബി.എസ്.ഇ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കുച്ചിപ്പുടി, ഭരതനാട്യം, നാടോടി നൃത്തം ,എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യൻ എം പി ,സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം നേടിയ നിള നൈജോ എന്നിവരെ അനുമോദിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ ,സെക്രട്ടറി അനിൽ എം കെ , കലാസാംസ്‌കാരിക വേദി ചെയർമാൻ സുകുമാർ അരിക്കുഴ എന്നിവർ അറിയിച്ചു.