തൊടുപുഴ: ന്യൂമാൻ റസിഡൻസ് അസോസിയേഷൻ ജീവനം 2020 പദ്ധതി പ്രകാരം അടുക്കളത്തോട്ട നിർമ്മാണം ആരംഭിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ എം.കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ന്യൂമാൻ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.എം. സോജൻ, സെക്രട്ടറി സി.കെ. നവാസ്, ട്രഷറർ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും നട്ടുപരിപാലിക്കുന്നത്. കൂടാതെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പ്രകൃതിസൗഹൃദ തുണിസഞ്ചികളും അസോസിയേഷൻ വിതരണം ചെയ്തു.