കട്ടപ്പന: ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂൾ വാർഷികം ഇന്ന് ആറാംമൈൽ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പ്ലേസ്‌കൂൾ, എൽ.കെ.ജി. യു.കെ.ജി. വിദ്യാർഥികളുടെ കലാപരിപാടികൾ ഫാ. എബ്രഹാം ചാക്കോ നരിമറ്റത്തിൽ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന വാർഷികസമ്മേളനം മാപ്പിളപ്പാട്ട് പിന്നണി ഗായകൻ ഫാ. സേവ്യറിയോസ് തോമസ് ഉദ്ഘാടനം ചെയ്യും. ഫാ. ആന്റണി ചെത്തിപ്പുഴ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കുമെന്ന് ഫാ. ആന്റണി പരിയാരത്തിൽ, സിസ്റ്റർ മേരി ബത്ത്, സിബിയ വർക്കി എന്നിവർ അറിയിച്ചു.