കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം തൊപ്പിപ്പാള ശാഖയുടെ നാരായണ സ്വയം സഹായ സംഘത്തിലെ അംഗങ്ങൾ ചന്ദ്രൻസിറ്റിയിൽ നിർമിച്ച് ശാഖായോഗത്തിനു കൈമാറുന്ന എസ്.എൻ. ക്ലബ് മന്ദിരത്തിന്റെ സമർപ്പണം 12 ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മന്ദിര സമർപ്പണം നിർവഹിക്കും. യൂണയൻ സെക്രട്ടറി വിനോദ് ഉത്തമൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് കെ.എസ്. ബിജു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ എ.എസ്. സതീഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ വിനോദ്, ശാഖാ സെക്രട്ടറി വി.വി. ഷാജി തുടങ്ങിയവർ പ്രസംഗിക്കും.