മാങ്കുളം. മാങ്കുളത്ത് വൈസ് മെൻസ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ വച്ച് റീജണൽ ഡയറക്ടർ അഡ്വ.ബാബു ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മാത്യു മത്തായി തോട്ടമറ്റം അദ്ധ്യക്ഷനായിരുന്നു. സേവന പദ്ധതികളുടെ ഉദ്ഘാടനം സോണി എബ്രഹാം നിർവ്വഹിച്ചു. നോബിൾമാത്യു സ്വാഗതവും ബിനോയ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു .