തൊടുപുഴ:ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ തൊടുപുഴ നഗരസഭാ തല കുടുംബ സംഗമവും അദാലത്തും പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണി ചടങ്ങിൽ അദ്ധ്യക്ഷയായി. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീൺ പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ജോണി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഹരി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിനി ജോഷി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സമോൾ സ്റ്റീഫൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിർമ്മലാ ഷാജി, മുൻ നഗരസഭാ ചെയർമാൻമാരായ എ.എം. ഹാരിദ്, രാജീവ് പുഷ്പാംഗദൻ, ബാബു പരമേശ്വരൻ, വൈസ് ചെയർമാൻ എം.കെ.ഷാഹുൽ ഹമീദ്,നഗരസഭാ സെക്രട്ടറി രാജശ്രീ.പി.നായർ തുടങ്ങിയവർ സംസാരിച്ചു.

തൊടുപുഴ നഗരസഭയിൽ പി.എം.എ.വൈ. ലൈഫ് പദ്ധതിയിൽ 789 ഗുണഭോക്താക്കളുണ്ട്. ഇതിൽ നിർമ്മാണം ആരംഭിച്ച 755 വീടുകളിൽ 600 എണ്ണം നിർമ്മാണം പൂർത്തീകരിച്ചു. 155 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. അറുനൂറാമത്തെ വീടിന്റെ താക്കോൽ വാണിയപ്പുരയിൽ എം.ബി. ബീനക്കും ഹരിത ഭവന പുരസ്‌കാരം കൊച്ചുകല്ലോലിക്കൽ അനുപ്രിയക്കും ചടങ്ങിൽ കൈമാറി.