vilaveduppu
ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടേയും, കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് നിർവ്വഹിക്കുന്നു.

ചെറുതോണി. ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊയ്ത്തുൽസവം നടത്തി. നാലുമാസം മുമ്പ് വിത്തിറക്കിയ പാടത്തു നിന്നും നെല്ലുകൾ കൊയ്‌തെടുത്തത് വിദ്യാർത്ഥികൾക്കും ഉത്സവമായി. വിദ്യാഭ്യാസ വകുപ്പിന്റെ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് എച്ച് ഡി എസിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ പാടത്ത് വിത്തിറക്കിയത്. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് നിർവ്വഹിച്ചു.