മുട്ടം: മലങ്കര അണക്കെട്ടിന്റെ വലത് കനാലിലൂടെ ഇന്ന് മുതൽ വെള്ളം തുറന്ന് വിടുമെന്ന് എം വി ഐ പി അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ ഇടത് കനാലിലൂടെ വെള്ളം തുറന്ന് വിട്ടിരുന്നു. വലത് കനാലിലൂടെ യുള്ള വെള്ളം കുമാരമംഗലം പോത്താനിക്കാട് പ്രദേശങ്ങളിലേക്കും ഇടത് കനാലിലെ വെള്ളം മണക്കാട് കൂത്താട്ടുകുളം ഭാഗത്തേക്കുമാണ് എത്തുന്നത്.എല്ലാ വർഷവും വേനൽക്കാല മാകുന്നതോടെ രണ്ട് വശങ്ങളിലുമുള്ള കനാലിലൂടെ വെള്ളം തുറന്ന് വിടുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.