മൂന്നാർ :വിന്റർ കാർണിവെല്ലിന് ഇന്ന് തുടക്കമാകും.ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് പതിനഞ്ച് ദിവസത്തെ വിന്റർ കാർണിവൽ മൂന്നാർ ദേവികുളം റോഡിൽ പഴയ ഗവൺമെന്റ് കോളേജിന് സമീപത്ത് പുതിയതായി പണി കഴിപ്പിച്ച ബോട്ടാനിക്കൽ ഗാർഡനിലാണ് നടക്കുക. വൈകുന്നേരം 4 ന് സാംസ്‌കാരിക ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന കാർണിവൽ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. കാർണിവെല്ലിൽ ഫ്‌ളവർ ഷോ, ഭക്ഷ്യമേള വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് 20, മുതിർന്നവർക്ക് 30 രൂപയുമാണ് പ്രവേശനഫീസ്, എല്ലാ ദിവസവും എത്തുന്നവർക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്കും ടിക്കറ്റുകളിൽ ഇളവ് നൽകും. മൂന്നാറിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾക്ക് കൂടുതൽ ഉണർവേകുന്നതാകും വിന്റർ കാർണിവെൽ.