കരിമണ്ണൂർ: വിന്നേഴ്സ് പബ്ലിക് സ്‌കൂൾ വാർഷികം 'നൂപുരം2020' ഇന്ന് ആഘോഷിക്കും. വൈകിട്ട് 5.30 ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ.ജോസഫ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി മുഖ്യപ്രഭാഷണം നടത്തും. കലാസന്ധ്യയുടെ ഉദ്ഘാടനം പിന്നണി ഗായിക ഹന്നാ റെജി നിർവഹിക്കും. സ്‌കൂൾ മാനേജർ എം.ബി. വിജയനാഥൻ, സിബി കുഴിക്കാട്ട്, സുകുകുമാർ, പി.കെ. നവാസ്, രമ്യ റെജി, അശ്വിൻ സിബി, അലീന ബിജു എന്നിവർ പ്രസംഗിക്കും.