ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തിൽ വകുപ്പുകളുടെ ഏകോപനത്തിനും ക്രമസമാധാനപാലനം ക്രമീകരിക്കുന്നതിനും ഡെപ്യൂട്ടികലക്ടർമാരെ ഡ്യൂട്ടി മജിസിട്രേറ്റുമാരായും തഹസീൽദാർമാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായും നിയോഗിച്ച് ജില്ലാകലക്ടർ ഉത്തരവിട്ടു.
താൽക്കാലിക ബാരിക്കേഡിംഗ്, കുടിവെള്ള സംവിധാനം, താൽക്കാലിക വെളിച്ച സംവിധാനം, മെഡിക്കൽ ടീം, ബി.എസ്.എൻ.എൽ കണക്ടിവിറ്റി, കെ.എസ്.ആർ.ടി.സി സംവിധാനം, താൽക്കാലിക ടോയ്‌ലറ്റ് സംവിധാനം, വാനങ്ങളുടെ പാർക്കിംഗ്, ഭക്ഷണസാധനങ്ങളുടെ വില ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് നോഡൽ ഓഫീസറായി ഇടുക്കി റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെയും ഡ്യൂട്ടി/ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും ഏകോപനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയയെയും നിയമിച്ചിട്ടുണ്ട്.