മുട്ടം: റബർ ഷീറ്റ് ഉണക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുട്ടം കാങ്കൊമ്പ് പച്ചിലാംകുന്ന് നെടുംപാറയ്ക്കൽ ജനാർദ്ദനൻ (64) ആണ് മരിച്ചത്.റബർ ഷീറ്റ് ഉണക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തിരുന്ന പെട്രോളിന് തീപിടിച്ചാണ് ഗുരുതരമായി പൊള്ളലേറ്റത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.ഭാര്യ: മിനി.മക്കൾ: അരുൺ, പ്രിയ.