ഇടുക്കി: കിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ചിലവിനത്തിൽ കുടയത്തൂർ പഞ്ചായത്ത് സംസ്ഥാനതലത്തിലും ഇടുക്കി ജില്ലയിലും ഒന്നാമതെത്തി. 1.81 കോടി രൂപയാണ് കുടയത്തൂർ പഞ്ചായത്തിന്റെ 201920 ലെ വാർഷിക ബഡ്ജറ്റ്. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസങ്ങൾ കൂടി ശേഷിക്കെ 1.17 കോടി രൂപ പഞ്ചായത്ത് ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പുഷ്പ വിജയൻ പറഞ്ഞു. ആരോഗ്യരംഗം, ഉല്പാദനമേഖല, സേവനമേഖല ഉൾപ്പെടെ പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നൂതന പ്രൊജെക്ടുകളും പ്രവർത്തനങ്ങളുമായാണ് പഞ്ചായത്ത് മന്നോട്ട് പോകുന്നത്. പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്താക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുഴകളും നീർച്ചാലുകളും വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും നല്ല രീതിയിൽ പരോഗമിക്കുന്നതായി അധികൃതർ പറഞ്ഞു. കൂടാതെ വസ്തുനികുതി പിരിവിനത്തിലും പഞ്ചായത്ത് ഇടുക്കി ജില്ലയിൽ മുൻപന്തിയിലാണ്. 86.52 ശതമാനം നികുതി ഇതിനോടകം പിരിച്ചു കഴിഞ്ഞു.