seminar
കാർബൺ ഫുട് പ്രിന്റ് മാപ്പിംഗ് എന്ന നൂതന സാങ്കേതിക വിദ്യയെപ്പറ്റി തിരുവനന്തപുരം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ്ര് പ്രോഗ്രാം ഡയറക്ടർ ഡോ. ടി. സാബു സെമിനാർ നയിക്കുന്നു

പാമ്പനാർ: ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന പഠന ക്ലാസ് നടത്തി. കാർബൺ ഫുട് പ്രിന്റ് മാപ്പിംഗ് എന്ന നൂതന സാങ്കേതിക വിദ്യയെപ്പറ്റി തിരുവനന്തപുരം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ്ര് പ്രോഗ്രാം ഡയറക്ടർ ഡോ. ടി. സാബുവാണ് സെമിനാർ നയിച്ചത്. കാർബൺ ന്യൂട്രൽ സ്‌കൂൾ എന്ന ആശയത്തിന് ചുവടുപിടിച്ചുകൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്‌കരണം, യന്ത്രങ്ങളും മറ്റു നിത്യോപയോഗ വസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന ഗ്രീൻ ഹൗസ് വാതകങ്ങളെപ്പറ്റിയും നൂതന സാങ്കേതിക വിദ്യയായ കാർബൺ ഫുട് പ്രിന്റ് മാപ്പിംഗ് ടെക്‌നോളോജിയെപ്പറ്റിയും സെമിനാറിൽ ചർച്ച ചെയ്തു. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 'പാരിസ്ഥിതികം 2019" പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാറിൽ ഈ സെമിനാർ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ സനൂജ് സി ബ്രീസ്‌വില്ല, ഹെഡ്മിസ്ട്രസ് എൻ. പൊന്നുതായി, പാരിസ്ഥിതികം കോർഡിനേറ്റർ അഞ്ജലി സാബു, സഞ്ജു എസ്. ആനന്ദ്, വിദ്യാർത്ഥി പ്രതിനിധി വിഷ്ണുമായ കെ. മുരളി എന്നിവർ നേതൃത്വം നൽകി. പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായി നാളെ പീരുമേട് പഞ്ചായത്തു ഹാളിൽ കുടുംബശ്രീ പ്രവർത്തകർക്കായി അശാസ്ത്രീയമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ഡോ. വേണു ജി നായർ, ഇടുക്കി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ റെമീസ് രാജ എന്നിവർ ക്ലാസ് എടുക്കും.