ആലക്കോട്: പൂവത്തുങ്കൽ പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. മുട്ടം വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ജോർജ് പി.ജെ വാഴക്കുളം (ബേബിറിട്ട. ഇൻഷുറൻസ് ഓഫീസർ, മൂവാറ്റുപുഴ), മാത്യു ജോസഫ് (ജോയി) ആലക്കോട്, ജോസ് പി.ജെ തൊടുപുഴ (റിട്ട. ജെ.എസ്, ഫസ്റ്റ്ക്ലാസ് കോടതി മുട്ടം), ടോമി ജോസഫ് അറക്കുളം (സൗത്ത് ആഫ്രിക്ക), സെബാസ്റ്റ്യൻ ജോസഫ് (ഷാജൻ) ആലക്കോട്, ജെസി. മരുമക്കൾ: ലീലാമ്മ ജോർജ് മുഴയംമാക്കൽ കുര്യനാട് (റിട്ട. സെക്രട്ടറി എസ്.സി.ബി വാഴക്കുളം), മേരി മാത്യു തടത്തിൽ (അരിക്കുഴ), പരേതയായ സെലിൻ ജോസ് മുണ്ടക്കൽ (കോതമംഗലം), ബിനി ടോമി ഇടക്കര, അറക്കുളം (സൗത്ത് ആഫ്രിക്ക), ഷൈനി ഷാജൻ പുതിയാപറമ്പിൽ, മുതലക്കോടം (സ്റ്റാഫ് നഴ്സ്, മസ്‌ക്കറ്റ്), സോണി ജോൺ കളമ്പാട്ടുപറമ്പിൽ (നടുക്കര).