ചെറുതോണി:കിളിയാറ് കണ്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് മുതൽ 15 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 11ന് രാവിലെ 10.43 നും 11.30 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് പാറക്കടവ് അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ കുമാരൻ തന്ത്രികൾ നിർവ്വഹിക്കും.ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആത്മീയ സമ്മേളനം എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും.
14ന് നടക്കുന്ന പകൽപ്പൂരഘോഷയാത്ര പ്രകാശ് ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.15ന് ആറാട്ട് ഘോഷയാത്രയും,
ആറാട്ട് സദ്യയും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി, ഭാരവാഹികളായ
കെ എസ് ജിസ്സ്,കെ കെ സന്തോഷ്,സജീവൻ ചെരുവിൽ,സജികുമാർ എന്നിവർ അറിയിച്ചു.