നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആസ്ഥാന മന്ദിരാങ്കണത്തിനുമുമ്പിൽ പ്രതിഷ്ഠിക്കുന്നതിനുള്ള പഞ്ചലോഹ സമാഹരണം ഇന്ന് രാവിലെ 9 ന് ഉടുമ്പൻചോല ശാഖായോഗ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിക്കും. തുടർന്ന് ആനക്കല്ല്, കോമ്പയാർ, കൗന്തി, മഞ്ഞപ്പാറ, ചിന്നാർ, മാവടി, മഞ്ഞപ്പെട്ടി പച്ചടി ശാഖകളിലെ പഞ്ചലോഹ സമാഹരണത്തിനുശേഷം വൈകിട്ട് 6 ന് നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ ആദ്യ യജ്ഞം സമാപിക്കും . ഞായറാഴ്ച രാവിലെ 9 ന് പാമ്പാടുംപാറ ശാഖയിൽ നിന്നും ആരംഭിക്കുന്ന രണ്ടാം ദിവസ സമാഹരണ യജ്ഞം കല്ലാർ, വിജയപുരം, തേർഡ്ക്യാമ്പ്, പ്രകാശ്ഗ്രാം, കുരുവിക്കാനം, രാമക്കൽമേട്, ചെന്നാപ്പാറ, പുഷ്പകണ്ടം ശാഖകളിൽനിന്നുള്ള സമാഹരണ ശേഷം വൈകിട്ട് 6 ന് തൂക്കുപാലം ഉദയഗിരി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ യജ്ഞം സമാപിക്കും. വാസ്തു ശില്പ ശൈലിയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയ്ക്ക് ആവശ്യമായ പഞ്ചലോഹ സമാഹരണത്തിന് ഗുരുപ്രകാശം സ്വാമികളുടെ സാന്നിദ്ധ്യത്തിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ദ്രവ്യം സ്വീകരിക്കുമെന്ന് യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അറിയിച്ചു