ഇടുക്കി : അൻപത് ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായ യുവാക്കൾക്ക് ഇന്ത്യൻ വ്യോമസേനയിൽ അപേക്ഷിക്കാം. ഗ്രൂപ്പ് എക്സ്, വൈ, മെഡിക്കൽ അസിസ്റ്റന്റ് ട്രേഡുകളിൽ എയർമാനായാണ് തൊഴിലവസരം. ഉയരം 152.5 സെന്റീമീറ്ററിൽ കുറയാൻ പാടില്ല. നെഞ്ച് വികാസം 5 സെ.മീ. ഭാരം 55 കി.ഗ്രാം. നല്ല കാഴ്ച ശേഷി, ശ്രവണശേഷി എന്നിവ ഉണ്ടായിരിക്കണം. നല്ല ശാരീരിക മാനസികാരോഗ്യം ഉണ്ടാകണം. ലഹരി ഉപയോഗിക്കുന്നവർ, മതാചാരപ്രകാരമല്ലാത്ത ചുട്ടികുത്തിയവർ എന്നിവർ അയോഗ്യരാണ്. വ്യോമസേനയിൽ ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷക്കേണ്ടതില്ല. എന്നാൽ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരിൽ വിടുതൽ പത്രത്തിൽ പ്രതികൂല പരാമർശമില്ലാത്തവർക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക്ആദ്യ നിയമനം 20 വർഷത്തേക്കായിരിക്കും. 57 വർഷം വരെ ദീർഘിപ്പിക്കാം. പരിശീലന കാലയളവിൽ പ്രതിമാസം 14,600 സ്‌റ്റൈപന്റ് ലഭിക്കും. പിരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എക്സ് വിഭാഗത്തിന് ബത്തകൾ ഉൾപ്പെടെ 33,100 രൂപയും വൈ വിഭാഗത്തിന് 26,900 രൂപയും പ്രതിഫലം ലഭിക്കും. കൂടാതെ യാത്രാ ബത്ത, കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം, അനുവദനീയമായ ഇതര ബത്തകളും ലഭിക്കും. വകുപ്പ് തല പരീക്ഷകൾ വിജയിച്ചാൽ മാസ്റ്റർ വാറണ്ട് കമ്മീഷൻണ്ട്് ഓഫീസർ വരെയാകുന്നതിനും താൽപ്പര്യമുള്ളവർക്ക് തുടർന്ന് പഠിക്കുന്നതിനും അവസരമുണ്ടാകും.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ ഫീസ് 250 രൂപ. www.airmenselection.cdsc.in or wwwcareerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിൽ അപേക്ഷ സമർപ്പിക്കാം. 2000 ജനുവരി 17നും 2003 ഡിസംബർ 30 നും ഇടയിൽ ജനിച്ചവരാകണം. ജനുവരി 20 ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ casbiaf@cdac.in . 020 25503105, 25503106 ഈ നമ്പറുകളിലും ബന്ധപ്പെടാം.