മൂന്നാർ : നല്ല തണ്ണിയിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്രയോടെ മൂന്നാർ വിന്റർ കാർണിവല്ലിന് തുടക്കമായി. എസ് രജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.റ്റി.പി.സിയുടെ നേതൃത്വത്തിലാണ് കാർണിവൽ നടത്തുന്നത്. കാർണിവലിനോട് അനുബന്ധിച്ച് പ്രവേശനം ആരംഭിച്ച ബോട്ടാണിക്കൽ ഗാർഡൻ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്ന് ഡി റ്റി പി സി സെക്രട്ടറി ജയൻ.പി.വിജയൻ പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ഫ്ളവർ ഷോ, ഫുഡ് ഫെസ്റ്റ്, കലാസന്ധ്യ തുടങ്ങിയവയും നടക്കും.കുട്ടികൾക്ക് 20 തും മുതിർന്നവർക്ക് 30 തുമാണ് പ്രവേശന ഫീസ്, സ്‌കൂൾ വിദ്യാർത്ഥികൾക്കും ദിവസേന എത്തുന്ന പ്രദേശവാസികൾക്കും പ്രത്യേക പരിഗണന നൽകും. തഹസിൽദാർ ജിജി കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, ജനപ്രതിനിധികൾ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ വിവിധ സംഘടന നേതാക്കൾ, വ്യാപാരികൾ വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു.