കോടിക്കുളം : കോടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഇല്ലാത്തതിന്റെ പേരിൽ മരുന്ന് വിതരണം മുടങ്ങി. വെള്ളിയാഴ്ച ഇവിടെയെത്തിയ നൂറുകണക്കിന് രോഗികൾ മരുന്ന് ലഭിക്കാതെ മടങ്ങുകയായിരുന്നു. ഫാർമസിസ്റ്റ് അവധിയിൽ പോകുന്ന ദിവസം ബദൽ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി. അരീഷ്‌കുമാർ, കോൺഗ്രസ്സ് നേതാക്കളായ ജെയ്‌സൺ, സൈമൺ കുമ്പിളുമൂട്ടിൽ, ബിജു തുടങ്ങിയവർ ആവശ്യപ്പെട്ടു.