തൊടുപുഴ: കോലാനി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കമാകും. വൈകിട്ട് 6ന് ഭദ്രദീപം തെളിയിക്കലും വിഗ്രഹപ്രതിഷ്ഠയും സാംസ്‌ക്കാരിക സദസ്സും നടക്കും. 14 ന് രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, വരാഹാവതാരം എന്നിവ നടക്കും. ബുധനാഴ്ച രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ഋഷഭാവതാരം . വ്യാഴാഴ്ച രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, നരസിംഹാവതാരം . വെള്ളിയാഴ്ച രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ശ്രീകൃഷ്ണാവതാരം . ശനിയാഴ്ച രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം . ശനിയാഴ്ച രുഗ്മിണീ സ്വയംവരം. ഘോഷയാത്ര വൈകിട്ട് 5.30ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം . തിങ്കളാഴ്ച രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ശ്രീകൃഷ്ണാവതാരം രാവിലെ 11.30ന് അവഭൃഥസ്‌നാനഘോഷയാത്രയും യജ്ഞസമർപ്പണത്തോടുംകൂടി ഭാഗവത സപ്താഹയജ്ഞം സമാപിക്കും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.