പീരുമേട്: തപാൽ വകുപ്പ് നടത്തിയ ദീൻ ദയാൽ സ്‌കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം റാങ്ക് പീരുമേട് സ്വദേശി ക്രിസ്റ്റിൻ കോശി സുനിലിന്. ജില്ലാ തല പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിൽ നടത്തിയ പരീക്ഷയിൽ പങ്കെടുത്തത്. തപാൽ സ്റ്റാമ്പുകൾ, ചരിത്രം, ശേഖരണം, പൊതു വിജഞാനം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ ഘട്ട പരീക്ഷ . ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാൽപതു പേരെ ക്ലാസ്സടിസ്ഥാനത്തിൽ സംസ്ഥാന തല പ്രേജക്ട് സമർപ്പണ മത്സരം നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. പീരുമേട് മരിയ ഗിരി ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാം തരത്തിൽ പഠിക്കുന്ന ക്രിസ്റ്റിൻ ഗിന്നസ് ജേതാവ് സുനിൽ ജോസഫിന്റെയും അദ്ധ്യാപികയായ ഷീനയുടെയും പുത്രനാണ്.