മറയൂർ ; ഈ വർഷത്തെ ആദ്യ മറയൂർ ചന്ദന ലേലത്തിൽ റെക്കോഡ് വിൽപ്പന. രണ്ട് ദിവസങ്ങളിലായി നടന്ന ചന്ദന ലേലത്തിൽ 44.37 കോടിയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 17 ക്ലാസൂകളിലായി 72 ടൺ ചന്ദനമാണ് ലേലത്തിന് വനം വകുപ്പ് തയ്യാറാക്കി എത്തിച്ചത് ഇതിൽ 44.07 കോടി ടൺ ചന്ദനവും വിറ്റഴിക്കാൻ കഴിഞ്ഞു.
ലേലത്തിൽ 90 ശതമാനത്തിൽ അധികം ചന്ദനം വാങ്ങിയത് മൈസൂർ ആസ്ഥാനമായ കർണ്ണാടക സൊപസ് ആണ്. 17 ക്ലാസ്സുകളായി തിരിച്ചാണ് ചന്ദനം വിവിധ ലോട്ടുകളായി ലേലത്തിൽ വിൽപന നടത്തിയത് ഇതിൽ ചൈന ബുദ്ധ് ഇനത്തിൽപ്പെട്ട 646.2 കിലോ ഗ്രാം ചന്ദനം വിൽപ്പന നടന്നു നികുതിയടക്കം ഒരു കിലോഗ്രാമിന് 190084 രൂപയാണ് ഈ ഇനത്തിൽപ്പെട്ട ചന്ദനത്തിന് ലഭിച്ചത്.
കർണ്ണാടക സോപ്സിന് പുറമേ ഗൂരൂവായൂരപ്പൻ സമാജം, കൊട്ടിയൂർ ദേവസ്വം ഹാൻഡിക്രാഫ്റ്റ് ഡവലപ്പ് മെന്റ് കോ ഓപ്പറേഷൻ, നരസിംഹ സ്വാമി ദേവസ്ഥാനം വിശാഖപ്പട്ടണം, കോട്ടക്കൽ ആര്യവൈദ്യ ശാല,കളരിക്കൽ ഭഗവതി ദേവസ്വം മുള്ളികൂളങ്ങര, എച്ച്,എം ഡി പി സഭ, മൂത്തകുന്നം, മുട്ടത്തു തിരൂനാൾ ദേവസ്വം ചേർത്തല , കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങൾ .
ഈലേലം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നാൽപത് കോടിരൂപയിലധികം വിൽപ്പന നടക്കുന്നത്. മറയൂരിൽ മൂന്ന് തവണയായി നടക്കൂന്ന ലേലത്തിൽ നിന്നും 80 കോടിരൂപയാണ് സർക്കാരിലേക്ക് ലഭിക്കൂന്നത്. ഉണങ്ങിയ മരങ്ങൾ പിഴുതെടുത്ത് ചെത്തി ഒരൂക്കിയും മോഷ്ടാക്കളിൽ നിന്നും പിടികൂടുന്നതുമായ ചന്ദനം ചെത്തി ഒരുക്കിയാണ് ലേലത്തിൽ വില്പ്പനക്കെത്തിക്ക ുന്നത്.