മറയൂർ: മൂന്നാർ - ഉദുമലപേട്ട അന്തർ സംസ്ഥാനപാതയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. മൂന്നാർ ടൗണിൽ നിന്നും പഴയ കാഡ് ബോഡ് ബോക്സുകൾ കയറ്റി തമിഴ്നാട്ടലേക്ക് പോയ ലോറിയാണ് വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചുമണിക്ക് അപകടത്തിൽപ്പെട്ടത്. പാതയിൽ നയമക്കാട് ഭാഗത്തുള്ള റോഡിന്റെ തകർന്നു കിടക്കുന്ന ഭാഗത്ത് കൂടി കടന്നുപോയപ്പോൾ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു ഒരു വശത്തേക്ക് ചെരിഞ്ഞ് ലോറി മറിഞ്ഞ് മൺതിട്ടയിൽ ഇടിച്ചു നിന്നതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം മറിഞ്ഞു കിടന്നെങ്കിലും ഗതാഗത തടസ്സം ഉണ്ടായില്ല.