fest
മലങ്കര ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള ഘോഷ യാത്ര പഞ്ചായത്ത്‌ പ്രഡിഡന്റ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്യുന്നു

മുട്ടം: മലങ്കര ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ മുന്നോടിയായി മുട്ടം ടാക്സി സ്റ്റാന്റിൽ നിന്ന് ആരംഭിച്ച സാംസ്ക്കാരിക ഘോഷയാത്ര മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ, കുടുംബശ്രീ, പൊളിടെക് നിക്ക് എൻ സി സി , വിദ്യാർത്ഥികൾ, വിവിധ സാംസ്ക്കാരിക സംഘടന നേതാക്കൾ എന്നിവർ ഘോഷ യാത്രയിൽ അണിനിരന്നു.ഘോഷ യാത്ര ഫെസ്റ്റ് നഗറിൽ സമാപിച്ചപ്പോൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ, പി എസ് രാധാകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ ടി കെ മോഹനൻ, അലക്സ് പ്ലാത്തോട്ടം,കെ എൻ ഗീത കുമാരി, ജോസ് ഈറ്റ കുന്നേൽ, ടോമി ജോർജ് മൂഴിക്കുഴിയിൽ, എം കെ ഷാജി, കെ എ സന്തോഷ്‌, പ്രകാശ് വരമ്പിനകത്ത് എന്നിവർ സംസാരിച്ചു.