തൊടുപുഴ: മഹാറാണി വെഡിങ് കളക്ഷന്റെ സമ്മാന പദ്ധതികളുടെ നറുക്കെടുപ്പുകൾ നടന്നു. മഹാറാണി സമ്മാനോത്സവത്തിലൊന്നായ മാരുതി സെലേറിയോ കാറിന്റെ നറുക്കെടുപ്പ് മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. മടക്കത്താനം വാൽപ്പറമ്പിൽ ഗീത വിജയിയായി 'മംഗല്യപട്ടെടുക്കൂ മലേഷ്യയിലേക്ക് പറക്കൂ" എന്ന സമ്മാനപദ്ധതിയിലൂടെ 2020 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ വിവാഹ പർച്ചേസ് നടത്തുന്നവരിൽ നിന്ന് ഓരോ 10 ദിവസം കുടുന്തോറും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നവദമ്പതികൾക്ക് മലേഷ്യയിലേക്ക് ഹണിമൂൺ പാക്കേജ് സമ്മാനമായി നൽകുന്നതിന്റെ ആദ്യത്തെ നറുക്കെടുപ്പ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റൽ എം.ഡി ഡോ. ജോസഫ് സ്റ്റീഫൻ നിർവഹിച്ചു. ഇടുക്കി കൂമ്പൻപാറ സ്വദേശികളായ രാജൻ- ശാലിനി ദമ്പതികളെ തിരഞ്ഞെടുത്തു.