തൊടുപുഴ: കേരളത്തിലെ പ്രമുഖ കണ്ണട വിൽപന സ്ഥാപനമായ കുര്യൻസ് ഒപ്ടിക്കൽസ് 100-ാം വാർഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ 97 പേർ പങ്കെടുത്തു. തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജുമായി സഹകരിച്ച് മുതലക്കോടം സെന്റ് ജോർജസ് യു.പി സ്‌കൂളിൽ നടന്ന ക്യാമ്പ് നഗരസഭ കൗൺസിലർ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. കുര്യൻസ് ഒപ്ടിക്കൽസ് ഡയറക്ടർമാരായ സണ്ണി പോൾ, ജിമ്മി പോൾ, ജോജി പോൾ എന്നിവർ പങ്കെടുത്തു.