ചെറുതോണി: ഗ്രാമീണ മേഖലയിലെ ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാന ആരോഗ്യ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിനെ തിമിര രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പുകൾ നടത്തും. അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയുടെയും സംസ്ഥാന ആരോഗ്യ വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ 19ന് രാവിലെ ഒമ്പത് മുതൽ കഞ്ഞിക്കുഴി ഗവ. എൽ.പി സ്‌കൂളിൽ നേത്രപരിശോധനയും തിമിര ഓപ്പറേഷൻ ക്യാമ്പും നടത്തും. ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന തിമിര രോഗികളെ സൗജന്യമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫോൺ: 9497191680.