കട്ടപ്പന: ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നാളെ രാവിലെ 10ന് ടൗൺ ഹാളിൽ നടക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ,​ ഇ.എസ്. ബിജിമോൾ, കളക്ടർ എച്ച്. ദിനേശൻ, ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ. പ്രവീൺ എന്നിവർ പങ്കെടുക്കും. ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഇരട്ടയാർ, വണ്ടൻമേട്, ചക്കുപള്ളം എന്നീ പഞ്ചായത്തുകളിലെ 1750 വീടുകളിൽ 1476 എണ്ണം പൂർത്തിയായി. സംഗമത്തിൽ പങ്കെടുക്കുന്ന ഗുണഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിനായി വിവിധ വിഭാഗങ്ങളുടെ സ്റ്റാളുകൾ പ്രവർത്തിക്കും. ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളുമടക്കം രണ്ടായിരത്തിൽപ്പരം പേർ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ എന്നിവർ അറിയിച്ചു.