നെടുങ്കണ്ടം: വണ്ടന്മേട് പഞ്ചായത്ത് ഭരണത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ ഉടുമ്പൻചോല മണ്ഡലം കമ്മറ്റി സെക്രട്ടറി പി.കെ. സദാശിവൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. വണ്ടൻമേട് വെയർ ഹൗസിംഗ് കോർപ്പറേഷന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം കേരള വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ ഫ്ളാഗ് ഓഫ് ചെയ്തു. നൂറ് കണക്കിന് പ്രവർത്തകരാണ് മാർച്ചിലും ധർണയിലും പങ്കാളികളായത്. സി.പി.ഐ ഉടുമ്പൻചോല മണഡലം കമ്മറ്റിയംഗം എ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൻമേട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. കരുണാകരൻ സ്വാഗതവും പുറ്റടി ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എസ് വിനോദൻ നന്ദിയും പറഞ്ഞു. സി.പി.ഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ. സജീവ് കുമാർ, സന്ധ്യ അജി എന്നിവർ സംസാരിച്ചു. സന്തോഷ് തോമസ്, ബി. ഡേവിഡ്, പി.ജെ. വിജയൻ എന്നിവർ നേതൃത്വം നൽകി.