deen
പൗരത്വ നിയമ ഭേദഗതിക്കെതിരെ കരിമ്പനിൽ നിന്നും മുരിക്കാശ്ശേരിയിലേക്ക് നടത്തിയ ഭരണഘടന സംരക്ഷണ മാർച്ച് അഡ്വ.ഡീൻ കുര്യാക്കേസ് എം.പി പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വർഗീയവത്കരിച്ച് വിഘടിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇതിനെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുമ്പോഴും ഭേദഗതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുരിക്കാശേരിയിൽ നിന്ന് കരിമ്പനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഗാന്ധിജിയും നെഹറുവും പട്ടേലും അബേദ്ക്കറുമെല്ലാം വിഭാവനം ചെയ്ത മതേതര ഇന്ത്യയുടെ ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് ഭരണഘടന സംരക്ഷണ മാർച്ച് ഉദ്ഘാടനം ചെയ്ത ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. നൂറുകണക്കിന് മതേതര വിശ്വാസികൾ പദയാത്രയിൽ അണിചേർന്നു. ഇബ്രാഹിം മൻസൂർ തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തി.