കട്ടപ്പന: ഇല നേച്ചർ ക്ലബ് ഡയറക്ടർ ബോർഡംഗവും വെള്ളയാംകുടി ജെ.കെ. മെഡിക്കൽസ് ഉടമയുമായ ജെറി ജോർജിനെ പണിമുടക്ക് ദിനത്തിൽ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഇല സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങൾ പോലും തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. കുറ്റക്കാരെ പിടികൂടാത്തപക്ഷം സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് സജിദാസ് മോഹൻ അറിയിച്ചു.