മുട്ടം: മലങ്കര ടൂറിസം ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി എം.എം. മണി നിർവഹിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പിമാരായ ഫ്രാൻസീസ് ജോർജ്, ജോയ്‌സ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഇൻ ചാർജ് പ്രിൻസി സോയി, അറക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ടോമി കുന്നേൽ, ഇടവെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്‌, ആലക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ടോമി കാവാലം, കുടയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പുഷ്പ വിജയൻ, കരിങ്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു ബിനു, ജനറൽ കൺവീനർ പി.എസ്. രാധാകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ ടി.കെ. മോഹനൻ എന്നിവർ സംസാരിക്കും. ഏഴിന് കോട്ടയം മെഗാ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.