തൊടുപുഴ: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പദയാത്ര തൊടുപുഴയിൽ സമാപിച്ചു. വൈകിട്ട് മൂന്നിന് ഇടവെട്ടി മാർത്തോമ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര പി.ജെ. ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ഇടവെട്ടിയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, മുതലക്കോടം പള്ളി വികാരി ഫാ. ജോസഫ് അടപ്പൂര്, യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ്. അശോകൻ, റോയി കെ. പൗലോസ്, സി.പി. മാത്യു, എം.ജെ. ജേക്കബ്, എം.എസ്. മുഹമ്മദ്, കെ.എം.എ ഷുക്കൂർ, കെ.ഐ ആന്റണി, എം.ജെ ജേക്കബ്, ജോൺ നെടിയപാല, ജെസി ആന്റണി, പി.എൻ. സീതി, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, ഇന്ദു സുധാകരൻ, ഷാഹുൽ പള്ളത്തുപറമ്പിൽ, ഹാരിദ് മുഹമ്മദ്, പി.എസ്. ചന്ദ്രശേഖരപിള്ള, ജിമ്മി മറ്റത്തിപ്പാറ, എം. മോനിച്ചൻ എന്നിവർ പ്രസംഗിച്ചു. പദയാത്ര തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യരാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ, ജയ്സൻ ജോസഫ്, എ.കെ. മണി, ഫാ. ജിയോ തടിക്കാട്ട്, അബ്ദുൾ ജലീൽ സഖാവി എന്നിവർ പ്രസംഗിച്ചു.