തൊടുപുഴ: മഹാത്മാഗാന്ധി സർവകലാശാലയുടെയും തൊടുപുഴ അൽ- അസ്ഹർ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സും സംയുക്തമായി 13,​ 14 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ നടത്തും. ഫിലോസഫിക്കൽ ഫൗണ്ടേഷൻ ആന്റ് എമർജിംഗ് ട്രെൻഡ്സ് ഇൻ സോഷ്യൽ സയൻസ് റിസേർച്ച് എന്ന വിഷയത്തിൽ ഡോ. സന്തോഷ് കുമാർ എസും,​ ഡോ. ടി. മല്ലികാർജനപ്പയും പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൊമേഴ്സ്,​ പി.ജി. വിദ്യാർത്ഥികൾക്കും റിസേർച്ച് കോളേഴ്സിനും അദ്ധ്യാപകർക്കും പങ്കെടുക്കാം. ഫോൺ: 9946703107.