തൊടുപുഴ : കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്റെ 50​ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.ഐ നേതൃത്വത്തിൽ 13 ന് വൈകിട്ട് 5 ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ പൊതുസമ്മേളനം നടക്കും. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സ്റ്റേറ്റ് കൺട്രോൾ കമ്മീഷൻ അംഗം മാത്യു വർഗീസ്,​ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ എന്നിവർ സംസാരിക്കും.