മണക്കാട് : മണക്കാട് ദേശസേവിനി വായനാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3 ന് എം.ടി വാസുദേവൻനായരുടെ കൃതികളുടെ ആസ്വാദന സദസ് നടക്കും. വിജയൻ മുക്കുറ്റിയിൽ,​ എസ്. അനൂപ്,​ സി.സി ബേബിച്ചൻ,​ എൻ. ബാലചന്ദ്രൻ,​ സി.കെ ദാമോദരൻ,​ വി.എസ് ബാലകൃഷ്ണപിള്ള,​ കെ.ജി ശശി,​ എം.എൻ പൊന്നപ്പൻ എന്നിവർ കൃതികൾ അവതരിപ്പിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ സുകുമാരൻ സദസ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ കരിങ്കുന്നം ജോസഫ് മോഡറേറ്റർ ആയിരിക്കും.