നെടുങ്കണ്ടം: താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയെ കൊണ്ട് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് കുത്തിവെയ്പ്പ് എടുത്ത സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നെടുങ്കണ്ടം താലൂക്ക്
സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടു. യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിശദാശംങ്ങളും തിങ്കളാഴ്ച നൽകണമെന്ന നിർദ്ദേശമാണ് ഡി.എം.ഒ നൽകിയിരിക്കുന്നത്. താലൂക്ക് സൂപ്രണ്ട് നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ജീവനക്കാർ തെറ്റ് ചെയ്തിട്ടുള്ളതായി ബോദ്ധ്യപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.