പതിനാലാംമൈൽ: ദേശിയപാത 85ൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ നാല് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായിരുന്ന
മുബെയ് സ്വദേശിയും എയർ ഇന്ത്യയിൽ പൈലറ്റുമായ മനീഷ് (47),​ മകൾ ആജ്ഞന (20),​ കാറിൽ സഞ്ചരിച്ചിരുന്ന കാലടി സ്വദേശി വരികലാൽ ജിനിൻ (35), ഭാര്യ കവിത (27) എന്നിവർക്കാണ് പരക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്ക് സംഭവിച്ച മുംബെയ് സ്വദേശികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിന് ദേശീയ പാതയിൽ അടിമാലി പതിനാലാം മൈലിലായിരുന്നു അപകടം. മൂന്നാർ സന്ദർശനം കഴിഞ്ഞ മടങ്ങുകയായിരുന്ന മനീഷും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കാലടിയിൽ നിന്ന് അടിമാലിക്ക് വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.