കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം കൽത്തൊട്ടി ശാഖയുടെ ഗുരുവന്ദനം സ്വയം സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സതീഷ് സോമൻ, ശാഖ സെക്രട്ടറി വി.കെ. ഷാജി, സംഘം പ്രസിഡന്റ് പി.കെ. തങ്കച്ചൻ, സെക്രട്ടറി രതീഷ് തങ്കച്ചൻ, രതീഷ് വിജയൻ, അപർണ സത്യൻ, പി.ടി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.