കട്ടപ്പന: കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് കട്ടപ്പന മേഖല ഓഫീസ് ഉദ്ഘാടനം എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി നിർവഹിച്ചു. പുതിയ അംഗങ്ങളുടെ കാർഡുകളും വിതരണം ചെയ്തു. കെ.കെ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വക്കച്ചൻ തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ, ടോമി പുളിമൂട്ടിൽ, ഷാജി തത്തംവള്ളിൽ, തങ്കമണി രവി തുടങ്ങിയവർ പങ്കെടുത്തു.