കട്ടപ്പന: നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിൽ ഗായകൻ യേശുദാസിന്റെ ജന്മദിനം ആഘോഷിച്ചു. മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷത്തോടനുബന്ധിച്ച് യേശുദാസിന്റെ ഗാനങ്ങളുടെ ആലാപനവും മത്സരങ്ങളും സംഘടിപ്പിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് അനിൽകുമാർ, ആര്യ ചന്ദ്രൻ, പി.എസ്. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.